മത്സ്യഫെഡ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി
ആലപ്പുഴ: ആലപ്പുഴയില്‍ മത്സ്യഫെഡ് ബോര്‍ഡിലെ നാല് ഉന്നതോദ്യോഗസ്ഥരെ തൊഴിലാളികള്‍ ബന്ദികളാക്കി. ഡിസംബര്‍ ഒമ്പത് ചൊവാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഒരു സംഘം തൊഴിലാളികള്‍ ചൊവാഴ്ച രാവിലെ പത്തു മണിയോടെ ഓഫീസ് വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയായിരുന്നു. തൊഴിലാളികള്‍ എടുത്തിട്ടുള്ള ഭവന നിര്‍മ്മാണ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് ഇവരുടെ ആവശ്യം. ഈ വായ്പകള്‍ എഴുതിത്തള്ളാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നതായും ഇവര്‍ പറയുന്നു.
അദാലത്ത് നടക്കുന്ന സമയത്താണ് തൊഴിലാളി സംഘം ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സംഘര്‍ഷാവസ്ഥ തുടരുകയാണ്.












Click it and Unblock the Notifications