Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് കേരള മത്സരം ഡിസംബറില്‍

കൊച്ചി: മിസ് കേരള 2003 മത്സരം ഡിസംബറില്‍ നടക്കും. ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോ അറിയിച്ചതാണ് ഇക്കാര്യം. ഇത് അഞ്ചാം വര്‍ഷം തുടര്‍ച്ചയായാണ് ഇംപ്രസാരിയോ മത്സരം സംഘടിപ്പിയ്ക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. 16നും 23നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അഞ്ചടി മൂന്നിഞ്ചോ അതിലധികമോ ഉയരമുണ്ടായിരിക്കണം. അപേക്ഷയോടൊപ്പം മൂന്ന് ഫോട്ടോകളും 150 വാക്കുകളില്‍ കുറയാത്ത ഒരു ലേഖനവും അയയ്ക്കണം. ഈ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിയ്ക്കുന്നതായിരിക്കണം ലേഖനം. ഒരു ക്ലോസപ്പ്, ഒരു പ്രൊഫൈല്‍, ഒരു ഫുള്‍ലെംഗ്ത് എന്നിങ്ങനെയായിരിക്കണം മൂന്ന് ഫോട്ടോകള്‍.

ആകര്‍ഷകമായ സമ്മാനങ്ങളും കാഷ് പ്രൈസുമാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. മിസ് കേരള ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ വിജയികള്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും അവസരവും ലഭിയ്ക്കും.

ഡിസംബര്‍ 18ആണ് അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി.

കോ-ഓര്‍ഡിനേറ്റര്‍,
മിസ് കേരള,
ഇംപ്രസാരിയോ ഈവന്റ് മാര്‍ക്കറ്റിംഗ് കമ്പനി പ്രൈവറ്റ് ലി. ,
എസ്.എ. റോഡ്,
കൊച്ചി-16 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്.

ചെന്ന് ഓണ്‍ലൈനായും രജിസ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 98473 30148 എന്ന നമ്പറില്‍ ബന്ധപ്പെടണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+