എക്സ്പ്രസ്ഹൈവേ: 7,000 കോടി കിട്ടും: മന്ത്രി
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് നിന്ന് പാറശ്ശാല വരെ എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കുന്നതിന് ആവശ്യമായ 7,000 കോടി രൂപ ഹഡ്കോ നല്കുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ. മുനീര്‍.
കാസര്‍ഗോഡ് മധൂര്‍, പട്ട്ള,മൂളിയാര്‍ പാലങ്ങളും ചെര്‍ക്കളം, ജാല്‍സൂര്‍ റോഡുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിയ്ക്കല്‍ കൂടി ഹൈവേയുടെ സാധ്യതാപഠനം നടത്തും. റോഡിനാവശ്യമായ സ്ഥലമെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. - മുനീര്‍ പറഞ്ഞു.
നബാര്‍ഡ് സഹായത്തോടെ സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനകം 200 പാലങ്ങള്‍ പണിയും. ഇവയില്‍ 86പാലങ്ങളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളെജുകളെ ചുമതലപ്പെടുത്തി. ബാക്കിയുള്ള പാലങ്ങളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മൂന്ന് എഞ്ചിനീയറിംഗ് കോളെജുകളെ ഏല്പിയ്ക്കും. - മന്ത്രി വിശദമാക്കി.
2004 ജനവരിയോടെ പൊതുമരാമത്ത് വകുപ്പ് കമ്പ്യൂട്ടര്‍വല്ക്കരിയ്ക്കും. പൊതുമരാമത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ കമ്പ്യൂട്ടര്‍ ശൃംഖല മുഖേന സാധാരണക്കാര്‍ക്ക് ലഭ്യമാക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications