മുരളിയുടെ നേതൃത്വത്തില്‍ സഹകരണസംഘം
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നേതൃത്വത്തില്‍ ഐ വിഭാഗത്തിലെ പ്രമുഖര്‍ സഹകരണസംഘം രജിസ്റര്‍ ചെയ്തു. 300 കോടി രൂപയാണ് സംഘത്തിന്റെ ഓഹരി മൂലധനം.
കണ്ണൂര്‍ ആസ്ഥാനമായുള്ള ഈ സംഘത്തിന്റെ പേര് കേരള സ്റേറ്റ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (കിംപ്കോ) എന്നാണ്. ഡിസംബര്‍ നാലിനാണ് തിരുവനന്തപുരത്ത് ഈ സഹകരണസംഘം രജിസ്റര്‍ ചെയ്തത്.
സംഘത്തിന്റെ ഇപ്പോഴത്തെ പ്രൊമോട്ടര്‍മാരില്‍ മുരളീധരന്റെ പേരില്ല. കെപിസിസി പ്രസിഡന്റ് പദവി വഹിയ്ക്കുന്ന കാരണമാണ് ഇതെന്ന് കരുതുന്നു. അതേ സമയം സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിയ്ക്കുന്നത് മുരളിയാണ്.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, കാസര്‍കോട്ടെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പാഡൂര്‍ കുഞ്ഞാമു, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് പി.കെ. രവീന്ദ്രന്‍(കണ്ണൂര്‍), തിരുവനന്തപുരം ജില്ല സഹകരണബാങ്ക് പ്രസിഡന്റ് പി. വിജയദാസ്, എ.പി. അനില്‍കുമാര്‍ എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡണ്ടും ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനുമായ ഷാനിമോള്‍ ഉസ്മാന്‍, വയനാസ് ഡിസിസി പ്രസിഡന്റ് പ്രൊഫ. കെ.പി. തോമസ്, ഇടുക്കി ഡിസിസി പ്രസിഡണ്ടും ഇടുക്കി ജില്ലാ സഹകരണബാറ്ക് പ്രസിഡന്റുമായ അഡ്വ. ജോയ് തോമസ്, കെ. പ്രദീപ്കുമാര്‍, എസ്. ജയനാരായണന്‍(കോഴിക്കോട്) എന്നിവരാണ് നിലവിലുള്ള പ്രൊമോട്ടര്‍മാര്‍. മുരളിയുടെ ബന്ധുവായ ജയനാരായണനാണ് ഇപ്പോള്‍ ചീഫ് പ്രൊമോട്ടര്‍.












Click it and Unblock the Notifications