ഘടകക്ഷികളുമായി ചര്‍ച്ച നടത്തും: മുരളി
ദില്ലി: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഘടകകക്ഷികളുമായി താന്‍ ചര്‍ച്ച നടത്തുമെന്ന് കെപിസിസി കെ. മുരളീധരന്‍. ഇതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും ഡിസംബര്‍ ഒമ്പത് ചൊവാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുരളി വ്യക്തമാക്കി.
പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഒരാഴ്ചകൂടി സമയം എടുക്കും. കോണ്‍ഗ്രസില്‍ എല്ലാവരും തെറ്റു ചെയ്തുവെന്ന സാഹിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. - മുരളീധരന്‍ പറഞ്ഞു.
അഹമ്മദ് പട്ടേലുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications