നായനാര്‍ക്ക് ശതാഭിഷേകം
ദില്ലി: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് ഡിസംബര്‍ ഒമ്പത് ചൊവാഴ്ച 84 വയസ് തികയുന്നു. നായനാര്‍ ഇപ്പോള്‍ എസ്കോര്‍ട്സ് ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതുകൊണ്ട് 84 തികഞ്ഞതിന്റെ ആഘോഷങ്ങള്‍ ഇല്ല.
ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചാണ് നായനാര്‍ 84ലേക്ക് കടക്കുന്നത്. കേരള നിയമസഭാ രേഖകള്‍ പ്രകാരം 1919 ഡിസംബര്‍ ഒമ്പതിനാണ് നായനാര്‍ ജനിച്ചത്. മലയാളം നാളു വച്ച് നോക്കുമ്പോള്‍ നവമ്പര്‍ ഒന്നിനായിരുന്നു നായനാരുടെ ജന്മദിനം.
നായനാരുടെ എല്ലാ ജന്മദിനങ്ങളിലും അമ്പലത്തില്‍ പോകാറുള്ള പതിവ് ശാരദടീച്ചര്‍ക്കുണ്ട്. പക്ഷെ ഇക്കുറി നായനാര്‍ എസ്കോര്‍ട്ട്സ് ആശുപത്രിയിലായതിനാല്‍ ശാരദടീച്ചര്‍ക്ക് അമ്പലത്തില്‍ പോകാന്‍ കഴിഞ്ഞില്ല. മകന്‍ വിനോദും എസ്കോര്‍ട്സ് ആശുപത്രിയില്‍ ഉണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ നായനാര്‍ ആശുപത്രി വിടും.












Click it and Unblock the Notifications