തേറമ്പിലിന്റെ ചേരിമാറ്റം അന്വേഷിക്കണമെന്ന് ഐ ഗ്രൂപ്പ് എം.എല്‍.എ.മാര്‍
തൃശ്ശൂര്‍: കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍ നിന്ന് അകന്ന തേറമ്പില്‍ രാമകൃഷ്ണന് എം എല്‍ എ യ്ക്ക് എതിരെ ഐ വിഭാഗം.
തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ.യുടെ ചേരിമാറ്റത്തിന് പിന്നില്‍ ദുരൂഹലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്നാണ് തൃശ്ശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്-ഐ കരുണാകരവിഭാഗത്തിലെ അഞ്ച് എം.എല്‍.എ.മാര്‍ ആവശ്യപ്പെടുന്നത്.
നിയമസഭാകക്ഷി ചീഫ്വിപ്പുകൂടിയായ പി.പി. ജോര്‍ജ്, ടി.വി. ചന്ദ്രമോഹന്, വി. ബാലറാം, സാവിത്രി ലക്ഷ്മണന്, ടി.യു. രാധാകൃഷ്ണന് എന്നീ എം.എല്‍.എ.മാരാണ് ഈ ആവശ്യം ഉന്നയിച്ചത്.
കരുണാകരന്റെ നേതൃത്ത്വത്തെ തള്ളിപ്പറയുന്നവര്‍ക്ക് ഐ വിഭാഗത്തില്‍ സ്ഥാനമില്ല. അവരെ ഐ വിഭാഗത്തിലുള്ളവര്‍ക്ക് അംഗീകരിയ്ക്കാനും കഴിയില്ല. ഐ വിരുദ്ധ നിലപാട് കൈക്കൊണ്ട തേറമ്പില്‍ രാമകൃഷ്ണനെ പിന്തുണയ്ക്കുന്ന തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. തേറമ്പില്‍ കൈക്കൊണ്ട നിലപാട് അവസരവാദപരമാണ്. ഐ ഗ്രൂപ്പിനെ ഒറ്റുകൊടുക്കുകയാണ് അദ്ദേഹം ചെയ്തതെന്നും എം.എല്‍.എ.മാര്‍ അഭിപ്രായപ്പെട്ടു.
രാജ്യസഭാ തിരഞ്ഞെടുപ്പിലും, എറണാകുളം, തിരുവല്ല തിരഞ്ഞെടുപ്പുകളിലും കെ.കരുണാകരന്റെ നിലപാടിനോട് തേറമ്പില്‍ യോജിച്ചിരുന്നു. ഐ ഗ്രൂപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ. കരുണാകരനെ ചുമതലപ്പെടുത്തുന്ന പ്രസ്താവനയില്‍ ഒപ്പിട്ടു. നവംബര്‍ 23ന് ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ കെ. കരുണാകരന്റെ തീരുമാനങ്ങള്‍ തേറമ്പില്‍ അംഗീകരിച്ചു. നവംബര്‍ 19ന് കൊച്ചിയില്‍ നടന്ന റാലിയില്‍ തേറമ്പില്‍ പങ്കെടുത്തു. ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് എം.എല്‍.എ.മാര്‍ ചോദിച്ചു.
1995 ല്‍ കരുണാകരനെ മാറ്റി ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ തേറമ്പില്‍ രാമകൃഷ്ണനാണ് സ്പീക്കറായത്. ഐ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അന്ന് തേറമ്പില്‍ രാമകൃഷ്ണന് സ്പീക്കറായത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications