കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേറമ്പിലിന്റെ ചേരിമാറ്റം അന്വേഷിക്കണമെന്ന് ഐ ഗ്രൂപ്പ് എം.എല്‍.എ.മാര്‍

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍ നിന്ന് അകന്ന തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ യ്ക്ക് എതിരെ ഐ വിഭാഗം.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ.യുടെ ചേരിമാറ്റത്തിന് പിന്നില്‍ ദുരൂഹലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്നാണ് തൃശ്ശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്-ഐ കരുണാകരവിഭാഗത്തിലെ അഞ്ച് എം.എല്‍.എ.മാര്‍ ആവശ്യപ്പെടുന്നത്.

നിയമസഭാകക്ഷി ചീഫ്വിപ്പുകൂടിയായ പി.പി. ജോര്‍ജ്, ടി.വി. ചന്ദ്രമോഹന്‍, വി. ബാലറാം, സാവിത്രി ലക്ഷ്മണന്‍, ടി.യു. രാധാകൃഷ്ണന്‍ എന്നീ എം.എല്‍.എ.മാരാണ് ഈ ആവശ്യം ഉന്നയിച്ചത്.

കരുണാകരന്റെ നേതൃത്ത്വത്തെ തള്ളിപ്പറയുന്നവര്‍ക്ക് ഐ വിഭാഗത്തില്‍ സ്ഥാനമില്ല. അവരെ ഐ വിഭാഗത്തിലുള്ളവര്‍ക്ക് അംഗീകരിയ്ക്കാനും കഴിയില്ല. ഐ വിരുദ്ധ നിലപാട് കൈക്കൊണ്ട തേറമ്പില്‍ രാമകൃഷ്ണനെ പിന്തുണയ്ക്കുന്ന തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. തേറമ്പില്‍ കൈക്കൊണ്ട നിലപാട് അവസരവാദപരമാണ്. ഐ ഗ്രൂപ്പിനെ ഒറ്റുകൊടുക്കുകയാണ് അദ്ദേഹം ചെയ്തതെന്നും എം.എല്‍.എ.മാര്‍ അഭിപ്രായപ്പെട്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പിലും, എറണാകുളം, തിരുവല്ല തിരഞ്ഞെടുപ്പുകളിലും കെ.കരുണാകരന്റെ നിലപാടിനോട് തേറമ്പില്‍ യോജിച്ചിരുന്നു. ഐ ഗ്രൂപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ. കരുണാകരനെ ചുമതലപ്പെടുത്തുന്ന പ്രസ്താവനയില്‍ ഒപ്പിട്ടു. നവംബര്‍ 23ന് ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ കെ. കരുണാകരന്റെ തീരുമാനങ്ങള്‍ തേറമ്പില്‍ അംഗീകരിച്ചു. നവംബര്‍ 19ന് കൊച്ചിയില്‍ നടന്ന റാലിയില്‍ തേറമ്പില്‍ പങ്കെടുത്തു. ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് എം.എല്‍.എ.മാര്‍ ചോദിച്ചു.

1995 ല്‍ കരുണാകരനെ മാറ്റി ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ തേറമ്പില്‍ രാമകൃഷ്ണനാണ് സ്പീക്കറായത്. ഐ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ സ്പീക്കറായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X