ജീവനക്കാരനെ കാണ്ടാമൃഗം കുത്തിക്കൊന്നു
തിരുവനന്തപുരം: തീറ്റ കൊടുക്കാനെത്തിയ മൃഗശാലാ ജീവനക്കാരനെ കാണ്ടാമൃഗം ഇടിച്ച് കൊന്നു. മുടവന്‍മുഗള്‍ വേണുനിലയത്തില്‍ വിജയകുമാര്‍ ഗണകനാണ്(39) കൊല്ലപ്പെട്ടത്.
തുറന്ന കൂട്ടിലെ മതിലിന് മുകളിലൂടെ തീറ്റകൊടുക്കുകയായിരുന്നു വിജയകുമാര്‍. കയ്യില്‍ കടിച്ച് കാണ്ടാമൃഗം വിജയകുമാറിനെ കൂട്ടിനുള്ളിലേക്ക് വലിച്ചിട്ടു. തുടര്‍ന്ന് മതിലിനോട് ചേര്‍ത്ത് ഇടിച്ചുകൊന്നു.
മൃഗശാലയ്ക്ക് അവധിയായതിനാല്‍ സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ല. നിലവിളി കേട്ട് മൃഗശാലയിലെ ജീവനക്കാര്‍ ഓടിയെത്തി. അവര്‍ ഒടുവില്‍ കാണ്ടാമൃഗത്തെ കല്ലെറിഞ്ഞ് ഓടിച്ചശേഷം വിജയകുമാറിനെ കൂട്ടില്‍ നിന്ന് പുറത്തെടുത്തു. മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ നെഞ്ചിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു.
മൃതദേഹം ഡിസമ്പര്‍ ഒമ്പത് ചൊവാഴ്ച മൃഗശാലയില്‍ പ്രദര്‍ശനത്തിന് വയ്ക്കും. തിരുവനന്തപുരം മൃഗശാലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരാളെ മൃഗം കൊലപ്പെടുത്തുന്നത്.












Click it and Unblock the Notifications