ഇറാഖ്: 31 യുഎസ് പട്ടാളക്കാര്‍ക്ക് പരിക്ക്
ബാഗ്ദാദ്: വടക്കന്‍ ഇറാഖിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 31 യുഎസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഇറാഖിലെ മൊസൂല്‍ പട്ടണത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള താല്‍ അഫാറില്‍ ആയിരുന്നു സ്ഫോടനം നടന്നത്. 101 എയര്‍ബോണ്‍ ഡിവിഷനിലെ മൂന്നാം ബ്രിഗേഡിന്റെ ആസ്ഥാനത്തെ ഗേറ്റിലൂടെ ഉള്ളിലേക്ക് കുതിയ്ക്കുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പ്രവേശനകവാടത്തില്‍ നിര്‍ത്താതെ അകത്തേക്ക് ഓടിച്ചുപോകുകയായിരുന്ന വാഹനത്തിന് നേരെ യുഎസ് ഭടന്മാര്‍ നിറയൊഴിച്ചതാണ് പൊട്ടിത്തെറിയ്ക്ക് കാരണമായത്.
സ്ഫോടനത്തിന്റെ ശക്തിയില്‍ പാഞ്ഞു ചെന്ന അവശിഷ്ടങ്ങള്‍ ദേഹത്തേറ്റാണ് യുഎസ് ഭടന്മാര്‍ക്ക് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.












Click it and Unblock the Notifications