ഫാല്‍ക്കെ അവാര്‍ഡ് ദേവാനന്ദിന്
ദില്ലി: സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള 2002-ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഹിന്ദി ചലച്ചിത്രരംഗത്തെ നിത്യഹരിതനടന്‍ ദേവാനന്ദിന്.
രണ്ട് ലക്ഷം രൂപയും സ്വര്‍ണകമലവും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ദേവാനന്ദിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഡിസംബര്‍ 29ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ദേവാനന്ദിന് പുരസ്കാരം സമ്മാനിക്കും.
സിദ്ദി (1948) എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തോടെയാണ് ദേവാനന്ദ് സിനിമാ പ്രേമികളുടെ ഹരമായത്. ബാസി, ടാക്സി ഡ്രൈവര്‍, സിഐഡി, കാലാപാനി, ഗൈഡ് തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. 80-ാമത്തെ വയസിലും സിനിമയില്‍ സജീവമായ ദേവാനന്ദ് ഇപ്പോള്‍ ഒരു ഇംഗ്ലീഷ് സിനിമ ഒരുക്കുന്നതിന്റെ ജോലിയിലാണ്.












Click it and Unblock the Notifications