Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണസ്തംഭനമില്ലെന്ന് ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ ഭരണത്തെ ചെറിയതോതില്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്നും ഡിസംബര്‍ 10 ബുധനാഴ്ച മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ആന്റണി പറഞ്ഞു.

നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ വരുംകാല പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു.

നിയമസഭ ജനവരിയില്‍ കൂടുമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ തീയതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇത്തവണ സഭയില്‍ പൂര്‍ണ്ണ ബജറ്റാകും സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്ദ്യോഗസ്ഥരെ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. എന്നാല്‍ അവരുടെ തെറ്റായ നടപടികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പൊതുവേദിയില്‍ പറയില്ല. കെപിസിസി പ്രസിഡന്റെന്നല്ല കോണ്‍ഗ്രസിലെ ഒരു നേതാവിനെതിരെയും പരസ്യ പ്രസ്താവനകള്‍ നടത്തില്ല.- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+