Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക പ്രവേശന പരീക്ഷ: നിയമോപദേശം തേടി

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജുകളിലും സ്വകാര്യ ബിഡിഎസ്, നഴ്സിംഗ് കോളജുകളിലും മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്തുന്നതിന് പ്രത്യേക പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി.

ബിഡിഎസ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ മെഡിക്കല്‍ ബന്ധിത കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്വാശ്രയ കോളജുകളുടെ മാനേജ്മെന്റുകള്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്തുന്നതിന് പ്രവേശന പരീക്ഷ സംഘടിപ്പിക്കുവാന്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നേരത്തെ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. മാനേജ്മെന്റ് ക്വാട്ടാ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്തുന്നതിന് പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തയ്യാറാണെന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ മാനേജ്മെന്റുകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു.

നിയമോപദേശം ലഭിച്ചതിന് ശേഷം സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ് പറഞ്ഞു.

അടുത്ത വിദ്യാഭ്യാസവര്‍ഷം മുതല്‍ പ്രൊഫണഷണല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്ക് പ്രവേശനം നടത്തുന്നതിനായി പൊതു പ്രവേശന പരീക്ഷ സംഘടിപ്പിക്കുവാന്‍ പ്രൊഫണഷണല്‍ കോളജ് മാനേജ്മെന്റുകളെ അനുവദിക്കുന്ന ഉത്തരവ് നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. സുപ്രിം കോടതി വിധി പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന, പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി നിയോഗിച്ച ജസ്റിസ് കെ. ടി. തോമസ് കമ്മിഷനായിരിക്കും മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയുടെ മേല്‍നോട്ടം വഹിക്കുന്നത്.

അതേ സമയം മെഡിക്കല്‍ വിഭാഗത്തിലെ വിവിധ കോഴ്സുകള്‍ക്ക് വ്യത്യസ്ത പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വിവിധ പ്രവേശന പരീക്ഷകളുടെ തീയതികള്‍ നിശ്ചയിക്കുന്നത് പ്രശ്നമാവാം. വ്യത്യസ്ത പ്രവേശന പരീക്ഷകള്‍ എഴുതേണ്ടിവരുന്നതു മൂലം അധിക സാമ്പത്തിക ബാധ്യതയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+