ഗോശ്രീ പാലം പണി അന്തിമ ഘട്ടത്തിലേക്ക്
കൊച്ചി: വല്ലാര്‍പാടത്തെയും വൈപ്പിന്‍ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാലത്തിന് ആദ്യത്തെ ബോക്സ് ബീം വിജയകരമായി സ്ഥാപിച്ചതോടെ ഗോശ്രീ പാലങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടന്നു.
ദ്വീപ് നിവാസികള്‍ വെടിക്കെട്ടുകളും മറ്റുമായി ഈ മുഹൂര്‍ത്തം ആഘോഷിച്ചു. എറണാകുളം-വൈപ്പിന്‍ പാലം ആക്ഷന്‍ കൗണ്‍സില്‍, വൈപ്പിന്‍ ദ്വീപ് ഇരുചക്ര വാഹന അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
ബീം സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. ബീം സ്ഥാപിച്ചതിന് ശേഷം ആഹ്ലാദസൂചകമായി മധുരം വിതരണം ചെയ്തു.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ജേക്കബ് തോമസ്, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഗ്യാനേഷ് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.


Click it and Unblock the Notifications