ഹൈക്കമാന്റ് യുഡിഎഫ് കക്ഷികളെ കാണും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിന് പുറമെ മുതിര്‍ന്ന നേതാവ് കെ. കരുണാകരന്‍, മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവരുമായും ചര്‍ച്ച തുടരും.
ഹൈക്കമാന്റും കേരളനേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാവാന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. അതായത് കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് ഇനിയും സമയമെടുക്കുമെന്ന് തന്നെയാണ് ഇത് നല്കുന്ന സൂചന.












Click it and Unblock the Notifications