നേതൃമാറ്റം പ്രധാനം: കരുണാകരന്‍
ദില്ലി: കേരളത്തില്‍ ഭരണനേതൃമാറ്റം ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയെക്കുറിച്ച് ഇനി താന്‍ ചര്‍ച്ചയ്ക്കില്ലെന്ന് കെ. കരുണാകരന്‍.
ഡിസംബര്‍ 10 ബുധനാഴ്ച ദില്ലിയിലെ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരന്റെ ചികിത്സ ബുധനാഴ്ചയോടെ പൂര്‍ത്തിയാകും.
മിക്കവാറും ഡിസംബര്‍ 12 വെള്ളിയാഴ്ചയോടെ കരുണാകരന്‍ തിരുവനന്തപുരത്തേയ്ക്ക് മടങ്ങും. അതിന് മുമ്പ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നറിയുന്നു. ജനവരിയില്‍ നിയമസഭാസമ്മേളനത്തിന് മുമ്പായി ഹൈക്കമാന്റ് തീരുമാനമെടുക്കണമെന്ന് കെ. മുരളീധരനും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications