Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാകവി എം.പി. അപ്പന്‍ അന്തരിച്ചു

തിരുവനന്തപുരം: മഹാകവി എം.പി. അപ്പന്‍ അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖം മൂലമായിരുന്നു അന്ത്യം.

ഡിസംബര്‍ 10 ബുധനാഴ്ച പുലര്‍ച്ചെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം വഴുതക്കാട് എംപി അപ്പന്‍ റോഡിലുള്ള മഹാകവിയുടെ വസതിയായ പ്രസാദത്തില്‍ കൊണ്ടുവന്നു. സംസ്കാരം ഡിസംബര്‍ 10 ബുധനാഴ്ച ഉച്ചയ്ക്ക് തൈക്കാട് വൈദ്യുതശ്മശാനത്തില്‍ നടക്കും.

സുദീര്‍ഘമായ ഒരു കാലയളവില്‍ മലയാള കവിതയെ ദീപ്തമാക്കിയ സാന്നിധ്യമായിരുന്നു മഹാകവി എം.പി. അപ്പന്റേത്. പലപ്പോഴും പഴയ ക്ലാസിക് കവിതാശൈലിയോട് അടുത്ത് നില്ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ആത്മീയതയുടെ ചരടില്‍ കോര്‍ത്തവയായിരുന്നു അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിപക്ഷവും. ഇതെല്ലാം അദ്ദേഹത്തിന് മഹാകവി എന്ന പദവി സമ്മാനിച്ചു. കവിത സംബന്ധിച്ചുള്ള ദൈനംദിന വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്ന അപ്പന്‍ എപ്പോഴും സൃഷ്ടിയുടെ ലോകത്ത് മാത്രം വിഹരിച്ച കവിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+