Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് പൗരന്‍മാരുടെ വിസ കാലാവധി നീട്ടണം

തിരുവനന്തപുരം: കേരളത്തില്‍ താമസിക്കുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള പാക് പൗരന്‍മാരുടെ വിസാ കാലാവധി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

ഡിസംബര്‍ 10 ബുധനാഴ്ച മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിസകാലാവധി നീട്ടുന്നതിലൂടെ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കും. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 60 വയസിന് താഴെയുള്ള പാക് പൗരന്‍മാര്‍ക്ക് മൂന്ന് മാസം കൂടി സമയം അനുവദിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെടും.

മലയാളികളായ 255 പാക് പൗരന്‍മാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇവരില്‍ 12 പേര്‍ 60 വയസിന് താഴെയുള്ളവരാണ്.

സംസ്ഥാനത്ത് കഴിയുന്ന പാക് പൗരന്‍മാരില്‍ മിക്കവരും വൃദ്ധന്‍മാരായതിനാല്‍ ഈ പ്രശ്നത്തില്‍ മാനുഷിക പരിഗണനയോടെയുളള തീരുമാനമുണ്ടാവണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാക് പൗരന്‍മാരുടെ ഇന്ത്യന്‍ പൗരത്വത്തിനായുള്ള അപേക്ഷകളിന്മേലുള്ള നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ ദില്ലിയില്‍ പോവണ്ടേതുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടും കൊച്ചിയിലും സിറ്റിംഗ് നടത്തണമെന്ന നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+