കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിതക നവീകരണം അരിയിലും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ജീനുകള്‍ കൂടുതലായി ചേര്‍ക്കുന്നതിലൂടെ പ്രോട്ടീന്‍ സമൃദ്ധമായ ഉരുളക്കിളങ്ങ് ഉണ്ടാക്കിയ പരീക്ഷണം ശാസ്ത്രജ്ഞര്‍ അരിയിലും ആവര്‍ത്തിക്കുന്നതായി ദില്ലിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് ജിനോം റിസര്‍ച്ചിലെ ശാസ്ത്രജ്ഞ ശുഭ്ര ചക്രവര്‍ത്തി അറിയിച്ചു.

ഫെഡറേഷന്‍ ഒഫ് ഏഷ്യന്‍ ആന്റ് ഓഷ്യാനിയന്‍ ബയോകെമിസ്റ്സ് ആന്റ് മോളിക്യൂലാര്‍ ബയോളജിസ്റിസ് 10-ാം കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ശുഭ്ര ചക്രവര്‍ത്തി.

ജൈവസാങ്കേതികവിദ്യാ വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ കൃഷി ചെയ്ത ഐആര്‍-72, പുസ ബസുമതി എന്നിവയുള്‍പ്പെടെ അഞ്ച് തരം അരികളിലാണ് ജീന്‍ കൂടുതലായി ചേര്‍ത്തത്. സാധാരണനിലയില്‍ അരിയില്‍ ഏഴ് ശതമാനം പ്രോട്ടീനാണുള്ളത്. ജീന്‍ ചേര്‍ത്തതിലൂടെ പ്രോട്ടീന്റെയും അമിനോ ആസിഡിന്റെയും അളവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാവപ്പെട്ടവര്‍ കഴിയ്ക്കുന്ന കപ്പ, മധുര ഉരുളക്കിഴങ്ങ് എന്നിവയില്‍ അമരാന്തസ് (അംഎ1 ) ജീന്‍ ചേര്‍ക്കുന്ന പരീക്ഷണവും തുടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് മാത്രമടങ്ങിയിട്ടുള്ള ഈ കിഴങ്ങുകളില്‍ പ്രോട്ടീനില്ല. ജീന്‍ ചേര്‍ക്കുന്നതിലൂടെ ഇവ പ്രോട്ടീന്‍ സമ്പുഷ്ടമാവും.

ഉരുളക്കിഴങ്ങില്‍ ജീന്‍ ചേര്‍ത്തതിലൂടെ അതിലെ പ്രോട്ടീന്റെ അളവ് 45 ശതമാനമാണ് കൂടിയത്. ജെനിറ്റിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരം ഇതിന് ലഭിക്കേണ്ടതുണ്ട്. അതിനായി ഉടന്‍ തന്നെ അപേക്ഷിയ്ക്കും.

ഉരുളക്കിഴങ്ങിലെ ജനിതക നവീകരണം ഉയര്‍ത്തിയ വിവാദം നിര്‍ഭാഗ്യകരമാണെന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിളയുടെ പോഷകഗുണം കൂട്ടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ശുഭ്ര ചക്രവര്‍ത്തി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X