മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം 14ന്
പത്തനംതിട്ട: റിംഗ് റോഡിലെ എംജിഎം മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ ഡിസംബര്‍ 14 ഞായറാഴ്ച മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ പി. സി. അലക്സാണ്ടര്‍ എംപി ഉദ്ഘാടനം ചെയ്യും.
മലങ്കര ഓര്‍ത്തഡോക്സ് സഭ കാതോലിക്ക ബസേലിയോസ് മാര്‍ തോമസ് മാത്യൂസ് ദ്വിതീയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഓപ്പറേഷന്‍ തിയേറ്റര്‍ മന്ത്രി കെ. എം. മാണിയും ഐസിസിയു മന്ത്രി പി. ശങ്കരനും ഉദ്ഘാടനം ചെയ്യും.
ഫ്രാന്‍സിസ് ജോര്‍ജ് എംഎല്‍എ, കെ. കെ. നായര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു കുളത്തുങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
140 കിടക്കകളാണ് ആശുപത്രിയിലുള്ളതെന്നും ആശുപത്രിയുടെ വികസനം ഉടന്‍ നടപ്പിലാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ജെ. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 വിഭാഗങ്ങളാണ് ആശുപത്രിയിലുള്ളത്. 13 സ്പെഷല്‍ ഡോക്ടര്‍മാരും 12 പാരാമെഡിക്കല്‍ ജീവനക്കാരും ആശുപത്രിയിലുണ്ടാവും.












Click it and Unblock the Notifications