ടൊറൊയ്ഡ് ഇന്ത്യയിലെ 112 ജീവനക്കാര്‍ അറസ്റില്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഹാര്‍ഡ്വേര്‍ നിര്‍മാണ കമ്പനിയായ ടൊറൊയ്ഡ് ഇന്ത്യയിലെ 112 ജീവനക്കാരെ കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ് ചെയ്തു.
അറസ്റിലായവരില്‍ 14 പേര്‍ സ്ത്രീകളാണ്. കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റുണ്ടായത്. നിയമം ലംഘിച്ച് കൂട്ടം കൂടിയതും ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഡിസംബര്‍ 10 ബുധനാഴ്ച 112 പേരെ അറസ്റ് ചെയ്തതിന് പുറമെ ചൊവാഴ്ച 82 ജീവനക്കാരെയും കസ്റഡിയിലെടുത്തിരുന്നു.
ചൊവാഴ്ച കമ്പനിയിലെ രണ്ട് ജീവനക്കാരെ ഒരു കൂട്ടം ജീവനക്കാര്‍ ജോലിസ്ഥലത്തു വച്ച് ശാരീരികദ്രോഹം ഏല്പിച്ചതായി കമ്പനിയുടെ സീനിയര്‍ മാനേജര്‍ ശൈലജ ശ്രീകുമാര്‍ പറഞ്ഞു. അന്വേഷണം നടത്തിയതിന് ശേഷം സംഭവത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയ മൂന്ന് പേരെ സസ്പെന്റ് ചെയ്തു.
അതേ സമയം അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ടൊറോയ്ഡ് എംപ്ലോയീസ് അസോസിയേഷന്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ നിന്ന് പുറത്താക്കിയ നാല് പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 12ന് സൂചനാ പണിമുടക്ക് നടത്തുന്നതായി അസോസിയേഷന്‍ കമ്പനിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. പണിമുടക്കില്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ആരെയും ശാരീരികദ്രോഹം ഏല്പിച്ച സംഭവം ഉണ്ടായിട്ടില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications