കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ ഇന്റര്‍നെറ്റ്: പരീക്ഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: ഓടുന്ന തീവണ്ടിയില്‍ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഇതിന്റെ ആദ്യപരീക്ഷണം തുഗ്ലകാബാദ്-ഫരീദാബാദ് മേഖലയിലോടുന്ന ഒരു തീവണ്ടിയില്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.

ഈ പദ്ധതി ആദ്യം ഏത് റൂട്ടില്‍, ഏത് തീവണ്ടിയില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കണമെന്ന കാര്യം വൈകാതെ തീരുമാനിക്കുമെന്ന് റെയില്‍വേ സഹമന്ത്രി ബസനഗൗഡ ആര്‍. പാട്ടീല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള റെയില്‍ ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍.

ആദ്യം ഇന്റര്‍നെറ്റ് സൗകര്യം ഒരു തീവണ്ടിയിലെ ഒരു കോച്ചിലാണ് നല്കുക. ഇവിടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനും വോയ്സ് ഓവര്‍ ഐപി ടെക്നോളജി(വിഒഐപി) ഉപയോഗിച്ച് വിദേശകാളുകള്‍ വിളിയ്ക്കാനും സൗകര്യം ഉണ്ടായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X