കുവൈത്തും ഇന്ത്യയും പ്രതികളെ കൈമാറും
ദില്ലി: കുവൈത്തും ഇന്ത്യയും പ്രതികളെ കൈമാറാനുള്ള കരാറില്‍ (എക്സ്ട്രാഡിഷന്‍ കരാര്‍) ഒപ്പുവയ്ക്കും.
ഈ കരാര്‍ ഒപ്പുവച്ച് കഴിഞ്ഞാല്‍ സാമ്പത്തിക കുറ്റങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ കേസുകളിലെയും പ്രതികളെ ഇന്ത്യയ്ക്ക് കുവൈറ്റില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയും. ഡിസംബര്‍ പത്ത് ബുധനാഴ്ച രാത്രിയില്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിലേറെ തടവ് ലഭിയ്ക്കാന്‍ സാദ്ധ്യതയുള്ള ഏത് കുറ്റം ചെയ്ത ആളെയും ഈ കരാര്‍ അനുസരിച്ച് കൈമാറേണ്ടതുണ്ട്.
എന്നാല്‍ ഇന്ത്യന്‍ പൗരന്‍ കുവൈത്തില്‍ കുറ്റം ചെയ്ത് ഇന്ത്യയില്‍ താമസിയ്ക്കുകയാണെങ്കില്‍ കൈമാറേണ്ടതില്ല. തിരിച്ചും ഇത് ബാധകമാണ്.
ഇന്ത്യാക്കാരായ പലരും ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ബാക്കി ജീവിതത്തിന് ഗള്‍ഫ് നാടുകള്‍ താവളമാക്കാറുണ്ട്. ഇതില്‍ പ്രധാന രാജ്യങ്ങള്‍ കുവൈത്തും ദുബൈയുമാണ്. അതുകൊണ്ട് തന്നെ ഇത് പ്രധാനപ്പെട്ട ഒരു കരാറായിരിയ്ക്കും.












Click it and Unblock the Notifications