Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ജി എസിനെ മാറ്റിയത് സാമ്പത്തിക ക്രമക്കേട് നടത്തിയതിനാല്‍: മന്ത്രി

ദില്ലി: ചരിത്ര കൗണ്‍സിലിന്റെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് എം. ജി. എസ്. നാരായണനെ മാറ്റിയത് സാമ്പത്തിക ക്രമക്കേട് നടത്തിയതുകൊണ്ടാണെന്ന് മാനവശേഷി വകുപ്പ് മന്ത്രി മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടല്ലാതെ മറ്റ് ഒരു പരിഗണനയും ഈ മാറ്റത്തില്‍ ഉണ്ടായിട്ടില്ല. ജോഷി വ്യക്തമാക്കി.

കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണ് നടപടിയ്ക്ക് ആധാരം. ഈ റിപ്പോര്‍ട്ടില്‍ എം. ജി. എസിനെതിരെ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ചരിത്ര കൗണ്‍സിലിന് പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്ര്‍െ സാമ്പത്തിക നിബന്ധനകള്‍ കൗണ്‍സില്‍ പാലിയ്ക്കേണ്ടതുണ്ട്. ഇതിനൊപ്പം പണം ചെലവാക്കുന്ന രീതി മാനവ ശേഷി മന്ത്രാലയെത്തെ അറിയിയ്ക്കുകയും വേണം.

ആര്‍ക്കും സര്‍ക്കാരിന്റെ പണം സ്വന്തം ഇഷ്ടം അനുസരിച്ച് ചെലവാക്കാന്‍ കഴിയില്ല. ഇത് നടപ്പാക്കാനായിട്ടാണ് ചില നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. താന്‍ മന്ത്രിയായിരിയ്ക്കുന്നടത്തോളം സ്വയംഭരണാവകാശത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിയ്ക്കാനാവില്ല, ജോഷി പറഞ്ഞു.

മന്ത്രാലയം എം ജി എസിനെ താക്കീത് ചെയ്യുകയും തെറ്റ് തിരുത്താനായി എം. ജി. എസിന് മൂന്ന് മാസത്തെ സമയം നല്‍കുകയും ചെയ്തു. മന്ത്രി പറഞ്ഞു.

ഇത് ചരിത്ര കൗണ്‍സിലിന്റെ ആഭ്യന്തര കാര്യമാണ്. കൗണ്‍സിലില്‍ തന്നെ ഈ പ്രശ്നം പരിഹരിയ്ക്കും. മന്ത്രാലയം പ്രശ്നത്തെക്കുറിച്ച് അന്വേഷിയ്ക്കുമോയെന്ന ചോദ്യത്തിന് മറുമടിയായിരുന്നു ഇത്.

സ്വയംഭരണാവകാശം സമ്പൂര്‍ണമായി അഗീകരിയ്ക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ അത് അക്കാദമിക കാര്യങ്ങളില്‍ മാത്രമാണെന്ന് ഇവര്‍ മനസ്സിലാക്കേണ്ടതുണ്ട്. മുരളീ മനോഹര്‍ ജോഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+