നിര്‍ണായക ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്ച തുടക്കം
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ ഡിസംബര്‍ 11 വ്യാഴാഴ്ച തുടങ്ങും. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ദില്ലിയിലേക്ക് തിരിക്കുന്നുണ്ട്.
കെ. കരുണാകരന്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആശുപത്രി വിടും. ആശുപത്രി വിട്ടാല്‍ ഹൈക്കമാന്റുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമേ കരുണാകരന്‍ നാട്ടിലേക്ക് മടങ്ങൂ. ആശുപത്രി വിട്ടാല്‍ ശനിയാഴ്ചയോടെ കേരളത്തിലേക്ക് മടങ്ങാനാണ് കരുണാകരന്‍ ഉദ്ദേശിക്കുന്നത്. ശനിയാഴ്ചയ്ക്കുള്ളില്‍ കരുണാകരന്‍ ഹൈക്കമാന്റുമായി നടത്തുന്ന ചര്‍ച്ച പൂര്‍ണമായില്ലെങ്കില്‍ അദ്ദേഹം ഏതാനും ദിവസം കൂടി ദില്ലിയില്‍ തങ്ങിയേക്കും. കഴിഞ്ഞ ദിവസം ആര്‍. കെ. ധവാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നെങ്കിലും ചര്‍ച്ചയൊന്നും നടന്നിരുന്നില്ല.
കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ പ്രശ്നപരിഹാരം സംബന്ധിച്ച ധാരണയൊന്നുമാവാത്തതിനാല്‍ ഇനി നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്.
ആദ്യവട്ട ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിയ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വെള്ളിയാഴ്ച ദില്ലിയിലെത്തും. ചര്‍ച്ചകള്‍ തുടരുന്നതിനായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും ദില്ലിയിലെത്തിയേക്കും.












Click it and Unblock the Notifications