ദുബായില്‍ പ്രവേശനപരീക്ഷാ കേന്ദ്രം
ദുബായ്: എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശനപരീക്ഷകള്‍ എഴുതുന്നതിന് 2004 മുതല്‍ ദുബായില്‍ സെന്ററുണ്ടാവും.
2004 ഏപ്രിലില്‍ നടക്കുന്നതു മുതലുള്ള പ്രവേശന പരീക്ഷകള്‍ ദുബായിലെ വിദ്യാര്‍ഥികള്‍ക്ക് ദുബായില്‍ തന്നെയെഴുതാം. ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യത്തെ പ്രവേശന പരീക്ഷാ കേന്ദ്രമാണ് ദുബായ്.
2004 ഏപ്രില്‍ 26, 27, 28, 29 തീയതികളിലാണ് പ്രവേശന പരീക്ഷകള്‍ നടയ്ക്കുന്നത്. ദുബായില്‍ എവിടെ വച്ചാണ് പരീക്ഷ നടത്തുകയെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടത്തുക. ദുബായില്‍ പ്രവേശന പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവര്‍ ജനവരി 31ന് മുമ്പായി അപേക്ഷ നല്‍കണം. ഡിസംബര്‍ 20 വരെ അപേക്ഷാ ഫോറം വിതരണം ചെയ്യും. പ്രവേശനപരീക്ഷാകണ്‍ട്രോളറുടെ വെബ്സൈറ്റില്‍ (http://cee.kerala.org) നിന്നും അപേക്ഷാഫോറം ഡൗണ്‍ ലോഡ് ചെയ്യാനുമാവും. ദുബായിയ്ക്ക് പുറത്തുള്ളവര്‍ക്ക് പരീക്ഷാ ഫീസില്‍ നേരിയ വര്‍ധനവുണ്ട്.












Click it and Unblock the Notifications