എലിസബത്ത് മാമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അഡ്വ. എലിസബത്ത് മാമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.
ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞയെടുത്തത്. നിയമസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, മന്ത്രിമാരായ കെ. എം. മാണി, സി. എഫ്. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഭര്‍ത്താവ് തിരുവല്ല എംഎല്‍എ ആയിരുന്ന മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മാമ്മന്‍ മത്തായിയുടെ വിധവയാണ് എലിസബത്ത് മാമ്മന്‍.












Click it and Unblock the Notifications