കണ്ണന്താനത്തിനെതിരായ കേസ് ക്രൈംബ്രാഞ്ചിന്
തിരിവനന്തപുരം: അന്തര്‍ദേശീയ സ്കൂള്‍ നടത്താനായി ട്രസ്റ് രൂപീകരിച്ച് പണം പിരിച്ചതുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ച് അന്വേഷിയ്ക്കും. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹോദരന്‍ റോയ് കെ. ജോസഫ് ട്രസ്റ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ക്. ജോസഫിനെതിരെ ഡി ജി പിയ്ക്കം നല്‍കിയ പരാതിയിലുള്ള അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് വിട്ടത്.
ഇത് സംബന്ധിച്ച് ഡി ജി പി യില്‍ നിന്ന് റോയ് കെ. ജോസഫിന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. റീസര്‍ജന്റ് കേരള എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റാണ് സ്കൂള്‍ തുടങ്ങാനായി രൂപീകരിച്ചത്. ഇതിലെ സ്ഥാനങ്ങള്‍ പങ്ക് വയ്ക്കുന്നതും പണം കൈകാര്യം ചെയ്യുന്നതുമായ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനവും ജെയിംസ് കെ. ജോസഫും തമ്മില്‍ ഇടഞ്ഞത്.












Click it and Unblock the Notifications