Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിപി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നു

തിരുവനന്തപുരം: കിള്ളി സംഭവത്തിന്റെ പേരില്‍ പൊലീസുകാരെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്ക്കെതിരെ ഡിജിപി തിരിച്ചടിച്ചു.

കിള്ളിയില്‍ പൊലീസുകാര്‍ നടത്തിയത് മനുഷ്യാവകാശലംഘനമാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെ എട്ട് പൊലീസുകാരെ സസ്പെന്റ്ചെയ്യുകയുമുണ്ടായി. മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും ഇരിയ്ക്കുന്ന വേദിയിലാണ് ഡിജിപി മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും നടപടിയിലുമുള്ള തന്റെ രോഷം അറിയിച്ചത്.

പൊലീസ് ബലം പ്രയോഗിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് നിയമം പറയുന്നില്ല. അടിച്ചാല്‍ തിരിച്ചടിക്കുന്നത് മനുഷ്യസഹജമാണ്. അങ്ങനെ തിരിച്ചടിക്കുമ്പോള്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പൊലീസിനെ പ്രതികൂട്ടിലാക്കുകയാണ്.- ഡിജിപി പറഞ്ഞു.

കിള്ളിലെ പൊലീസ് നടപടിയെയും ഡിജിപി ന്യായീകരിച്ചു. പ്രതികളെ ബലം പ്രയോഗിച്ചു പിടിക്കാനും വാതില്‍ പൊളിച്ച് പ്രതികളെ പിടികൂടാനും നിയമം അനുശാസിക്കുന്നുണ്ട്.സമരക്കാരുടെ ആക്രമണത്തില്‍ പരിക്കേല്ക്കുന്ന പൊലീസുകാര്‍ക്ക് സഹായമില്ല. കോഴിക്കോട്ട് സമരക്കാരുടെ കല്ലേറില്‍ കണ്ണുപോയ പൊലീസുകാരനും കോട്ടയത്തും പല്ല് പോയ വനിത കോണ്‍സ്റബിളിനും ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയില്ല.

ഹര്‍ത്താലും ബന്ദും മനുഷ്യാവകാശ ലംഘനമാണ്. ഇതില്‍ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധ പതിയുന്നില്ല. എല്ലാ പൊലീസുകാരും മനുഷ്യരാണ്. അവര്‍ക്കും ഭാര്യയും കുട്ടികളുമുണ്ട്. ഇത്തരം നടപടിയില്‍ പൊലീസ് മേധാവിയെന്ന നിലയില്‍ ദുഖമുണ്ടെന്നും ഡിജിപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+