Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃമാറ്റത്തിന് എതിരല്ലെന്ന് ലീഗ്

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ണായകഘട്ട ചര്‍ച്ചകള്‍ ഡിസംബര്‍ 11 വ്യാഴാഴ്ച തുടങ്ങാനിരിക്കെ കേരളത്തില്‍ നേതൃമാറ്റം വരുന്നതിന് എതിരല്ലെന്ന നിലപാടാണ് തങ്ങളുടേതെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോടാണ് മുസ്ലിം ലീഗ് നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ആന്റണി ഒഴികെയുള്ള ഏത് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയാവുന്നത് സ്വീകാര്യമാണെന്ന മനോഭാവമാണ് പൊതുവെ യുഡിഎഫിലെ ഘടക കക്ഷികള്‍ക്കിടിയിലുള്ളതെന്ന് ലീഗ് സോണിയയെ ധരിപ്പിച്ചു.

അതേ സമയം നേതൃമാറ്റപ്രശ്നം കോണ്‍ഗ്രസിലെ പാര്‍ട്ടിയിലെ പ്രശ്നമാണെന്നും അതില്‍ തങ്ങള്‍ ഇടപെടില്ലെന്നുമാണ് മുസ്ലിം ലീഗിന്റെ പരസ്യ നിലപാട്. തങ്ങള്‍ നേതൃമാറ്റത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമ്പോള്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു.

എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുള്ള എതിര്‍പ്പ് മുസ്ലിം ലീഗ് ഹൈക്കമാന്റിനെ ധരിപ്പിച്ചുണ്ടെന്ന് അഹമ്മദ് വ്യക്തമാക്കി.

കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കമാന്റ് നിയോഗിച്ച സമിതിയിലെ അംഗങ്ങളായ പ്രണബ് മുക്കര്‍ജി, ആര്‍. കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി അഹമ്മദ് ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+