യുഡിഎഫ് ഘടകകക്ഷി യോഗം നടക്കില്ല
തിരുവനന്തപുരം: ടി എം ജേക്കബ് വിളിയ്ക്കുമെന്ന് പറഞ്ഞ ഐക്യമുന്നണി ഘടക കക്ഷികളുടെ യോഗം നടക്കില്ല. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടഞ്ഞു നില്‍ക്കുന്നതിനാലാണ് ഈ തടസം.
കോണ്‍ഗ്രസിലെപ്രശ്നങ്ങളും അത് കാരണ് ഐക്യമുന്നണിയിലുണ്ടായിരിയ്ക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് ഒഴികെയുള്ള ഐക്യമുന്നണി കക്ഷികളുടെ യോഗം വിളിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ടി. എം. ജേക്കബ് പറഞ്ഞത്. എന്നാല്‍ ഘടക കക്ഷി യോഗം വിളിയ്ക്കാന്‍ ടി. എം. ജേക്കബിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്.
തിരുവല്ല തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നിലപാടെടുത്ത ടി. എം. ജേക്കബിന് യുഡിഎഫ് ഘടക കക്ഷികളുടെ യോഗം വിളിക്കാന്‍ അര്‍ഹതയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി പറഞ്ഞു.
എന്നാല്‍ ഏത് കക്ഷി യോഗം വിളിച്ചാലും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്. മാണി ഗ്രൂപ്പ് യോഗം വിളിച്ചാല്‍ തങ്ങള്‍ അതില്‍ പങ്കെടുയ്ക്കുമെന്ന് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
തിരുവല്ല തിരഞ്ഞെടുപ്പില്‍ ജേക്കബ് സഹകരിച്ചില്ലെന്നത് മാത്രമാണ് മാണിയുടെ നീരസത്തിന് കാരണം. യോഗം വിളിയ്ക്കാന്‍ ആരും ജേക്കബിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന മാണിയുടെ വാദം ഉള്ളില്‍ തിരുവല്ലയുടെ ദേഷ്യം വച്ചുകൊണ്ട് മാത്രമാണ്. നേരത്തേ ആരും ചുമതലപ്പെടുത്താതെ തന്നെ കെ. ആര്‍. ഗൗരി കോണ്‍ഗ്രസ് ഇതര ഐക്യമുന്നണി കക്ഷികളുടെ യോഗം വിളിച്ചപ്പോള്‍ കെ. എം. മാണി യാതൊരു എതിര്‍പ്പുമില്ലാതെ പങ്കെടുത്തിരുന്നു എന്നതാണ് ഇതിന് തെളിവ്. മാണി ഇത് നേരിട്ട് പറയുന്നില്ലെങ്കിലും തന്റെ കക്ഷിയിലെ അംഗങ്ങളെകൊണ്ട് തിരുവല്ല പ്രശ്നം പറയിയ്ക്കുന്നുണ്ട്. അതാണ് ജോസഫ് എം. പുതുശ്ശേേരി വ്യക്തമാക്കിയത്.












Click it and Unblock the Notifications