എംജിഎസിനെ പുറത്താക്കി
ദില്ലി: ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ചരിത്രകാരനും മലയാളിയുമായ എം.ജി.എസ്. നാരായണനെ പുറത്താക്കി. കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയമാണ് എംജിഎസിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
സെക്കന്ററി- ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറി കുമുദ് ബന്‍സിലിന് താല്ക്കാലിക ചുമതല നല്കി. എംജിഎസും കേന്ദ്രസര്‍ക്കാരും തമ്മില്‍ കുറെക്കാലമായി നിലനിന്നിരുന്ന ശീതയുദ്ധമാണ് പുറത്താക്കലില്‍ കലാശിച്ചതെന്ന് കരുതുന്നു.
കൗണ്‍സിലിനെ കയ്യടക്കാന്‍ സംഘ്പരിവാറിലെ ചിലരുടെ ശ്രമങ്ങളെ എംജിഎസ് ചെറുത്തിരുന്നു. ഏറ്റവുമൊടുവില്‍ കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായി ചെയര്‍മാന്റെ അനുമതിയില്ലാതെ പ്രൊഫ. കപില്‍ കുമാറിന്റെ നിയമച്ചതിനെ എംജിഎസ് ചോദ്യം ചെയ്തിരുന്നു.
കാലാവധി പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം ബാക്കിനില്ക്കെയാണ് എംജിഎസിനെ പുറത്താക്കിയത്. വര്‍ഗ്ഗീയ അജണ്ട ചരിത്ര ഗവേഷണകൗണ്‍സിലിലൂടെ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുറത്താക്കല്‍ നടപടിയെന്ന് എംജിഎസ് പറഞ്ഞു.












Click it and Unblock the Notifications