നേതൃമാറ്റം ആവശ്യപ്പെട്ടില്ല: പിള്ള, ജേക്കബ്
മൂവാറ്റുപുഴ: എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് തങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും പറഞ്ഞു.
നേതൃമാറ്റമെന്നത് കോണ്‍ഗ്രസിലെ പ്രശ്നമാണ്. ആന്റണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. ഇക്കാര്യത്തില്‍ അഭിപ്രായം ചോദിക്കുകയാണെങ്കില്‍ മാത്രം തങ്ങളുടെ നിലപാട് അറിയിക്കും.
കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായ കെ.എം. ജോര്‍ജ്ജിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 11 വ്യാഴാഴ്ച മൂവാറ്റുപുഴയിലെത്തിയ പിള്ളയും ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
യുഡിഎഫിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് തീരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പിള്ളയും ജേക്കബും പറഞ്ഞു.












Click it and Unblock the Notifications