പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികകളിലേക്ക് കഴിഞ്ഞ ആഗസ്ത് 16ന് പബ്ലിക് സര്‍വിസ് കമ്മിഷന്‍(പിഎസ്സി) നടത്തിയ എഴുത്തുപരീക്ഷ റദ്ദാക്കി.
പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതായി കമ്മിഷന്റ വിജിലന്‍സ് വിംഗ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കുന്നതെന്ന് പിഎസ്സി അധികൃതര്‍ അറിയിച്ചു. പരീക്ഷ വീണ്ടും ജനവരിയില്‍ നടക്കും.
ചോദ്യക്കടലാസ് ചോര്‍ന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചോദ്യക്കടലാസ് ചോര്‍ന്നതു സംബന്ധിച്ച് പരീക്ഷ നടന്ന ആഗസ്തില്‍ തന്നെ ചില ഉദ്യോഗാര്‍ഥികള്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളിന്മേല്‍ അന്വേഷണം നടത്താന്‍ കമ്മിഷന്‍ മുതിര്‍ന്നില്ല.
ഡിസംബറില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന യോഗ്യതാലിസ്റിന് മുന്നോടിയായി സാധ്യതാലിസ്റ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ കമ്മിഷന്‍ നിര്‍ബന്ധിതമായത്. അനര്‍ഹരായ പലരും ലിസ്റില്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കമ്മിഷന്‍ അന്വേഷണം നടത്തുകയായിരുന്നു.












Click it and Unblock the Notifications