പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കണം: സ്പീക്കര്‍
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ പരിഗണിയ്ക്കണമെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കണമെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
നേരത്തെ പ്രതിപക്ഷം നല്‍കിയ ജനവരിയില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പരിഗണിയ്ക്കാനാവില്ല. നോട്ടീസ് നല്‍കിയപ്പോഴത്തെ സാഹചര്യം മാറിക്കഴിഞ്ഞു- വക്കം പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 11 വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന് വീണ്ടും നോട്ടീസ് നല്‍കാമെന്നും പ്രതിപക്ഷത്തെ പ്രമേയത്തെ ഭയയ്ക്കുന്നില്ലെന്നും വക്കം പറഞ്ഞു.
ഹൈക്കമാന്റ് നടത്തുന്ന ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷ. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് താനൊരു വിവാദത്തിനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.












Click it and Unblock the Notifications