ഗൂഗ്ള്‍ സെന്റര്‍ ബാംഗ്ലൂരില്‍
വാഷിംഗ്ടണ്‍: പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗ്ള്‍ ബാംഗ്ലൂരില്‍ ഗവേഷണ-വികസന കേന്ദ്രം അടുത്ത വര്‍ഷം സ്ഥാപിക്കും.
യുഎസിന് പുറത്ത് സ്ഥാപിക്കുന്ന ഗൂഗ്ളിന്റെ ആദ്യത്തെ കേന്ദ്രമായിരിക്കും ബാംഗ്ലൂരിലേത്. ബാഗ്ലൂരില്‍ നൂറോളം എഞ്ചിനീയര്‍മാരെ നിയമിക്കുമെന്ന് ഗൂഗ്ള്‍ (എഞ്ചിനീയറിംഗ്) വൈസ് പ്രസിഡന്റ് വെയ്നെ റോസിംഗ് അറിയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സിലും എഞ്ചിനീയറിംഗിലും വൈദഗ്ധ്യമുള്ളവരെയാണ് ഗൂഗ്ളിന് ആവശ്യമുള്ളത്.
21 സെയില്‍സ് ഓഫീസര്‍മാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗൂഗ്ളിനുള്ളത്. യുഎസിലെ ഓഫീസുകളില്‍ ആയിരത്തോളം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നു.
ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല ഇന്ത്യയുടെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്തു കൂടിയാണ് ഇന്ത്യയില്‍ സെന്റര്‍ തുടങ്ങുന്നതെന്ന് വെയ്നെ റോസിംഗ് പറഞ്ഞു.












Click it and Unblock the Notifications