Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെ. അലക്സാണ്ടര്‍ മന്ത്രിയായി

ബാംഗ്ലൂര്‍: മലയാളിയായ ജെ. അലക്സാണ്ടര്‍ എംഎല്‍എ കര്‍ണ്ണാടകത്തില്‍ മന്ത്രിയായി ചുമതലയേറ്റു. ഡിസംബര്‍ 12 വെള്ളിയാഴ്ചയാണ് അദ്ദേഹം കര്‍ണ്ണാടകമന്ത്രിയായി ചുമതലയേറ്റത്.

കര്‍ണ്ണാടക മന്ത്രിസഭ പുനസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് മലയാളിയായ ജെ. അലക്സാണ്ടറെക്കൂടി ഉള്‍പ്പെടുത്തിയത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെത്തുടര്‍ന്ന് മലയാളിയായ മന്ത്രി ടി. ജോണ്‍ മന്ത്രിസ്ഥാനം രാജിവച്ച സ്ഥാനത്താണ് ക്രിസ്ത്യന്‍ പ്രതിനിധിയായി അലക്സാണ്ടര്‍ക്ക് മന്ത്രിസ്ഥാനം നല്കിയത്.

കേരളസമാജം പ്രസിഡന്റ് കൂടിയായ അലക്സാണ്ടര്‍ കഴിഞ്ഞ 33 വര്‍ഷമായി കര്‍ണ്ണാടകത്തില്‍ ഐഎഎസ് ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ബംഗാരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കര്‍ണ്ണാടകത്തില്‍ ചീഫ് സെക്രട്ടറിയായിരുന്നു അലക്സാണ്ടര്‍. കൊല്ലം സ്വദേശിയായ ഇദ്ദേഹം പുതുവന്‍തറ മാങ്ങാട് ജോണ്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+