സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും മന്ത്രിവസതികളിലും ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം തലസ്ഥാനത്ത് പരിഭ്രാന്തി പരത്തി.
ഡിസംബര്‍ 12 വെള്ളിയാഴ്ച രാവിലെ 11.15ഓടെ സിറ്റി പൊലീസ് കമ്മീഷണര്‍ രാജന്‍ സിംഗിനാണ് ഫോണ്‍ വന്നത്. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഉടനെ ഡോഗ് സ്ക്വാഡും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.
സമീപത്തെ ഒരു പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് രാജന്‍സിംഗിന് ഫോണ്‍ ലഭിച്ചതെന്ന് അറിവായിട്ടുണ്ട്. എന്തായാലും സെക്രട്ടേറിയറ്റില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ഒപ്പം മന്ത്രിമന്ദിരങ്ങളിലും കാവല്‍ ശക്തിപ്പെടുത്തി.












Click it and Unblock the Notifications