കലിക്കറ്റില്‍ ഇനി ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ്
തേഞ്ഞിപ്പലം: വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ റാക്കറ്റിന് അനുകരിയ്ക്കാനാവാത്തവിധം ഹോളോഗ്രാം മുദ്ര പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ കലിക്കറ്റ് സര്‍വകലാശാല വിതരണം ചെയ്യും.
നേരത്തെ 2004 ജനവരി മുതല്‍ ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇത് അല്പം കൂടി വൈകാനാണ് സാധ്യത. ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് സി-ഡിറ്റുമായി കരാറുണ്ടാക്കാന്‍ വൈകിയതാണ് ഇതിന് കാരണം.
സി-ഡിറ്റില്‍ നിന്നും ഹോളോഗ്രാം മുദ്രണമുള്ള രണ്ട് ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് ആദ്യം വാങ്ങുക. 12.10 ലക്ഷം രൂപയ്ക്കാണ് ഇത്രയും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുക. കഴിഞ്ഞ ദിവസമാണ് കരാര്‍ തുക ഉറപ്പിച്ചത്. അടുത്ത 40 ദിവസങ്ങള്‍ക്കുള്ളില്‍ സി-ഡിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications