Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ നിര്‍ണായക ചര്‍ച്ച തുടങ്ങി

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് ദില്ലിയില്‍ തുടക്കമായി. പ്രശ്നപരിഹാരത്തിന് എഐസിസി നിയോഗിച്ച സമിതിയിലെ അംഗങ്ങളുമായി മുഖ്യമന്ത്രി എ. കെ. ആന്റണി അനൗപചാരിക ചര്‍ച്ചകള്‍ നടത്തി.

സമിതി അംഗങ്ങളായ പ്രണബ് മുക്കര്‍ജി, ആര്‍. കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ടെലഫോണ്‍ സംഭാഷണമാണ് ആന്റണി നടത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ഡിസംബര്‍ 12 വെള്ളിയാഴ്ച ആന്റണി ചര്‍ച്ച നടത്തിയേക്കുേം.

കെ. കരുണാകരന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എസ്കോര്‍ട്സ് ആശുപത്രി വിടും. വെള്ളിയാഴ്ച തന്നെ അദ്ദേഹം ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. കരുണാകരന്‍ ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങിയേക്കും. കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേല്‍ കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രണബ് മുക്കര്‍ജിയും ആര്‍. കെ. ധവാനും വെള്ളിയാഴ്ച ദില്ലിയിലില്ലാത്തതിനാല്‍ വിശദമായ ചര്‍ച്ച നടയ്ക്കാനിടയില്ല. പ്രണബ് മുക്കര്‍ജി കൊല്‍ക്കത്തയിലേക്കും ധവാന്‍ റായ്പൂരിലേക്കും പോയിരിക്കുകയാണ്. ശനിയാഴ്ചയോടെ ചര്‍ച്ചകള്‍ സജീവമാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+