ഐ ഗ്രൂപ്പ് യോഗം ശനിയാഴ്ച
തിരുവനന്തപുരം: ഐ ഗ്രൂപ്പ് യോഗം ഡിസംബര്‍ 13 ശനിയാഴ്ച തിരുവനന്തപുരത്ത് കെ. കരുണാകരന്റെ വീട്ടില്‍ നടക്കും.
കെ. കരുണാകരന്‍ ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ യോഗമെന്ന നിലയില്‍ ശനിയാഴ്ചത്തെ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ബദല്‍ സര്‍ക്കാര്‍ രൂപീകരണം, നേതൃമാറ്റം തുടങ്ങിയ വിഷയങ്ങളാവും ചര്‍ച്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ബദല്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെട്ടതോടെ നേതൃമാറ്റത്തിനായുള്ള ശ്രമവുമായി ശക്തമായി മുന്നോട്ടുപോവാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം.
നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി ഐ ഗ്രൂപ്പിനെതിരെ ശക്തമായ നടപടികള്‍ക്ക് ഹൈക്കമാന്റ് ഒരുങ്ങില്ലെന്ന സൂചനയാണ് നല്കുന്നത്. ഇതും ഐ ഗ്രൂപ്പില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications