ഇന്റര്‍നെറ്റ്: വൈദ്യുതിവ്യവസ്ഥയില്‍ ഇളവ്
തിരുവനന്തപുരം: വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്കാനുള്ള വ്യവസ്ഥകളില്‍ ഇളവ്. വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ കഴിഞ്ഞ ദിവസം അറിയിച്ചതാണ് ഇക്കാര്യം.
ഇന്റര്‍നെറ്റ്, ഇ-മെയില്‍ തുടങ്ങിയ സൗകര്യങ്ങള്‍ സാധ്യമാക്കുന്നതിന് ഡിജിറ്റര്‍ ലൂപ്പ് കാരിയറിലേക്കോ, അതുപോലുള്ള ഉപകരണങ്ങളിലേക്കോ വൈദ്യുതി കണക്ഷന്‍ നല്കാന്‍ കെട്ടിടത്തിനോ സ്ട്രക്ചറിനോ തദ്ദേശഭരണസ്ഥാപനങ്ങല്‍ നല്കിയ നമ്പര്‍ ഉണ്ടാകണം എന്ന വ്യവസ്ഥ ഒഴിവാക്കി.
ഇനി മുതല്‍ കിയോസ്ക് സ്ഥാപിയ്ക്കാന്‍ സര്‍ക്കാര്‍ വകുപ്പോ അധികാരികളോ സ്വകാര്യവസ്തുഉടമയോ നല്കുന്ന സമ്മതപത്രം ഹാജരാക്കിയാല്‍ മതി. ഇത്തരം കണക്ഷന്‍ നല്കുമ്പോള്‍ ഡിജിറ്റര്‍ ലൂപ്പ് കാരിയറിനോ സമാന ഉപകരണത്തിനോ സമീപത്തായി കിയോസ്കില്‍ ഉപയോക്താവിന്റെ ചെലവില്‍ മീറ്റര്‍ സ്ഥാപിയ്ക്കണം.












Click it and Unblock the Notifications