Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ.അഹമ്മദും എം.വി.രാഘവനും ഇടയുന്നു

ദില്ലി: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എംപിയും സിഎംപി നേതാവും മന്ത്രിയുമായ എം. വി. രാഘവനും ഇടയുന്നു. മുസ്ലിം ലീഗ്-സിഎംപി ഉരസലോടെ ഘടകക്ഷികള്‍ തമ്മിലുള്ള പോരും യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

എറണാകുളം ഉപതിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച മുസ്ലിം ലീഗിന്റെ നിലപാടിനെക്കുറിച്ചും എം. വി. രാഘവന്‍ നടത്തിയ പ്രസ്താവനകളാണ് ഇരുവരും തമ്മില്‍ ഇടയുന്നതിന് കാരണമായത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റത് അഹമ്മദ് പറയുന്നതുപോലെ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിട്ടതുകൊണ്ടല്ലെന്നും മതമൗലികവാദികളുടെ പ്രവര്‍ത്തനം മൂലമാണെന്നും എം. വി. രാഘവന്‍ പറഞ്ഞതാണ് അഹമ്മദിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് അനുകൂലമായി അഹമ്മദ് സംസാരിച്ചുവെന്നും രാഘവന്‍ ദില്ലിയില്‍ പറഞ്ഞിരുന്നു.

രാഘവന്റെയൊക്കെ അഭിപ്രായത്തിന് മറുപടി പറയാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ അഹമ്മദ് സിഎംപിക്ക് യുഡിഎഫില്‍ കാര്യമായ സ്ഥാനമില്ലെന്ന ധ്വനിയോടെയാണ് സംസാരിച്ചത്. മറ്റ് പാര്‍ട്ടികളോട് അന്തസായും സമചിത്തതയോടെയും മാത്രമേ മുസ്ലിം ലീഗ് സംസാരിക്കൂ. എന്നാല്‍ എന്റെ പാര്‍ട്ടിയുടെയും സമുദായത്തിന്റെയും അഭിപ്രായം പറയാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട.- അഹമ്മദ് പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മതമൗലികവാദികള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് അഹമ്മദ് വ്യക്തമാക്കി.

മറ്റാരുടെയും തൃപ്തിയ്ക്ക് വേണ്ടിയല്ല ലീഗ് സംസാരിക്കുന്നതെന്നും കോണ്‍ഗ്രസില്‍ ഐക്യം വേണമെന്നാണ് ലീഗിന്റെ നിലപാടെന്നും അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+