കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ അറ്റകുറ്റപ്പണി: കൊച്ചിയോട് താത്പര്യം

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോകത്തെ മൂന്ന് പ്രമുഖ നാവികസേനകള്‍ കൊച്ചിന്‍ ഷിപ്പ്യാഡില്‍ തങ്ങളുടെ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചു.

ഫ്രഞ്ച് നാവികസേന ഇതുസംബന്ധിച്ച് കൊച്ചിന്‍ ഷിപ്പ് യാഡുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് ഷിപ്പ്യാഡിലെ സംവിധാനങ്ങളുടെ പരിശോധന യുഎസ്, ബ്രിട്ടീഷ് നാവികസേനകളുടെ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി.

ഡിസംബര്‍ 10 ബുധനാഴ്ച ഫ്രഞ്ച് നാവികസേനയുടെ ഒരു സംഘം ഷിപ്പ്യാഡിലെത്തി കപ്പല്‍ അറ്റക്കുറ്റപ്പണിയ്ക്കുള്ള സംവിധാനങ്ങള്‍ നിരീക്ഷിച്ചു. അടുത്തു തന്നെ ഫ്രഞ്ച് നാവികസേന ഒരു കപ്പല്‍ അറ്റകുറ്റപ്പണിയ്ക്കായി അയയ്ക്കുമെന്നാണ് അറിയുന്നത്.

അറ്റകുറ്റപ്പണിയ്ക്കുള്ള ചെലവ് കുറവാണെന്നതാണ് കപ്പലുകള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് കൊണ്ടുവരുന്നതിന് ഈ വിദേശനാവികസേനകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. അറ്റകുറ്റപ്പണി വൈകാതെ പൂര്‍ത്തിയാക്കാനും കൊച്ചിയെ ആശ്രയിക്കുന്നതാണ് നല്ലത്. സുരക്ഷാ സംവിധാനമാണ് കൊച്ചിയ്ക്ക് അനുകൂലമാവുന്ന മറ്റൊരു ഘടകം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X