ആന്റണി സോണിയയെ കണ്ടു
ദില്ലി: ആന്റണി എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയുമെന്ന് തനിയ്ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താലേഖകരെ കണ്ട ആന്റണി പറഞ്ഞു.
സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആന്റണി തയ്യാറായിട്ടില്ല. ഹൈക്കമാന്‍ഡ് പ്രശ്നപരിഹാരത്തിനായി കൂടുതല്‍ സമയം ചെലവിടുന്നുണ്ടെന്നും ആന്റണി പറഞ്ഞു.
ഹൈക്കമാന്‍ഡിന് പ്രശ്നംപരിഹരിയ്ക്കാനുള്ള പാത സുഗമമാക്കാന്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും ശ്രമിയ്ക്കണം. -ആന്റണി പറഞ്ഞു. സോണിയയെ കാണുന്നതിന് മുമ്പ് എഐസിസി പ്രതിനിധികളായ പ്രണബ് കുമാര്‍ മുഖര്‍ജി, അഹമ്മദ് പട്ടേല്‍, എന്നിവരുമായും ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications