ദില്ലിയിലെ ചര്‍ച്ച അനിശ്ചിതത്വത്തില്‍
ദില്ലി: നേതൃമാറ്റമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് കെ. കരുണാകരന് വ്യക്തമാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദില്ലിയിലെ ചര്‍ച്ച അനിശ്ചിതത്വത്തിലായി.
ചര്‍ച്ച തുടരുന്നതിനായി കെ. കരുണാകരനോട് ദില്ലിയില്‍ ഒരു ദിവസം കൂടി തങ്ങാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അദ്ദേഹം തള്ളി. കരുണാകരന് ഡിസംബര്‍ 13 ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങിയേക്കും.
നേതൃമാറ്റമല്ലാതെ മറ്റെന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഹൈക്കമാന്റ് നേതാക്കള്‍ കെ. കരുണാകരനെ അറിയിച്ചെങ്കിലും നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോവാന്‍ കരുണാകരന് തയ്യാറായില്ല. ആന്റണിയെ മാറ്റാതെ ചര്‍ച്ച തുടരുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കിയ കരുണാകരന് ഹൈക്കമാന്റ് നിലപാടില്‍ മാറ്റമില്ലാതെ ചര്‍ച്ചയ്ക്കായി തുടര്‍ന്നും ദില്ലിയില്‍ തങ്ങാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി.
അതേ സമയം തന്റെ ആവശ്യം ഹൈക്കമാന്റ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചയ്ക്ക് ശേഷം കരുണാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രണബ് മുക്കര്‍ജിയും അഹമ്മദ് പട്ടേലുമാണ് കരുണാകരനുമായി അദ്ദേഹത്തിന്റെ ദില്ലിയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. എസ്കോര്ട്സ് ആശുപത്രി വിട്ടതിന് ശേഷമാണ് കരുണാകരന് വൈകീട്ടോടെ വീട്ടിലെത്തിയത്. കരുണാകരനുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നേതാക്കള്‍ ദീര്‍ഘ ചര്‍ച്ച നടത്തിയിരുന്നു. ആന്റണിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയെ കണ്ട് അറിയിച്ചതിന് ശേഷമാണ് കരുണാകരനുമായി ചര്‍ച്ച നടത്തിയത്.
ചര്‍ച്ച മുന്നോട്ടുപോവുകയാണെന്നും ഹൈക്കമാന്റുമായി എല്ലാ നേതാക്കളും സഹകരിക്കണമെന്നും ചര്‍ച്ചയ്ക്ക് ശേഷം ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications