ടി. പി. ഹരീന്ദ്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കണ്ണൂര്‍: മുന്‍ സിഎംപി നേതാവ് അഡ്വ. ടി. പി. ഹരീന്ദ്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പിലായിരിക്കും അദ്ദേഹം.
ഡിസംബര്‍ 12 വെള്ളിയാഴ്ച കണ്ണൂര്‍ സ്റേഡിയത്തില്‍ നടന്ന നാലാം ഗ്രൂപ്പ് സമ്മേളനത്തില്‍ മന്ത്രി കെ. സുധാകരന്‍ ഹരീന്ദ്രനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സിഎംപി ജില്ലാ കമ്മിറ്റി അംഗവും എ. കെ. ജി ആശുപത്രിയുടെ പ്രസിഡന്റുമായിരുന്ന ഹരീന്ദ്രന്‍ എം. വി. രാഘവനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കുറച്ചുകാലം മുമ്പ് സിഎംപി വിട്ടത്.
എ. കെ. ജി ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് ഹരീന്ദ്രന്റെ മൂന്ന് വിരലുകള്‍ നഷ്ടമാവുകയും ഇടതുകൈയുടെ സ്വാധീനം ഭാഗികമായി നശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications