മുരളിയെ നീക്കുമെന്ന് കരുണാകരനെ അറിയിച്ചു
ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. മുരളീധരനെ നീക്കുമെന്ന് ഹൈക്കമാന്റ് കെ. കരുണാകരന് സൂചന നല്‍കിയതായി അറിയുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഐ ഗ്രൂപ്പിനെതിരെ നടപടിയെടുക്കാതെ ഹൈക്കമാന്റിന് മുഖം രക്ഷിക്കാനാവില്ലെന്നിരിക്കെ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിന് മുരളിയ്ക്കെതിരെ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്റിന്റെ നീക്കം. മുരളിയെ നീക്കണമെന്ന് കരുണാകരവിരുദ്ധരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തിക്കുന്നതിന് പല ചരടുവലികളും നടത്തിയ കെ. കരുണാകരന്‍ മകനെതിരായ നടപടി ഒഴിവാക്കാന്‍ ഹൈക്കമാന്റില്‍ സമ്മര്‍ദം ചെലുത്തും. ഇക്കാര്യത്തില്‍ അവസാന നിമിഷത്തില്‍ തനിക്ക് അനുകൂലമായ നടപടി ഹൈക്കമാന്റിനെ കൊണ്ട് സ്വീകരിപ്പിക്കാനാണ് കരുണാകരന്റെ ശ്രമം.
മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം ഒരു തന്ത്രമായി കൂടിയാണ് ഹൈക്കമാന്റ് സ്വീകരിക്കുന്നത്. നേതൃമാറ്റം വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം തത്കാലത്തേക്കെങ്കിലും മാറ്റിവയ്പിക്കാനാണ് ഹൈക്കമാന്റ് നോക്കുന്നത്.












Click it and Unblock the Notifications