ജനവരി 8നകം പരിഹാരം വേണം: മുരളി
കോട്ടയം: കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ക്ക് ജനവരി എട്ടിനകം പരിഹാരമുണ്ടാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
ഡിസംബര്‍ 13 ശനിയാഴ്ച കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ പുതിയ ആവശ്യം ഉയര്‍ത്തിയത്. ചര്‍ച്ചയല്ല നടപടിയാണ് ഇനി വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയായി എ.കെ. ആന്റണിയെ നിലനിര്‍ത്തിയാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമായിരിക്കും ഫലം. ബദല്‍ മന്ത്രിസഭയ്ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല. മുഖ്യമന്ത്രി രാജിവച്ചാല്‍ താനും കെപിസിസി പ്രസിഡന്റ് പദം ഒഴിയാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications