റെഡ്ഫ്ലാഗ് പിളര്‍ന്നു
തൃശൂര്‍: ചില അഭിപ്രായവ്യത്യാസങ്ങള്‍ മൂലം സിപിഐ (എംഎല്‍) റെഡ്ഫ്ലാഗ് പിളര്‍ന്നു. കുറച്ചുകാലമായി കേന്ദ്രകമ്മിറ്റിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ചേരിപ്പോര് റെഡ്ഫ്ലാഗില്‍ നിലനില്‍ക്കുകയാണ്.
റെഡ്ഫ്ലാഗിന്റെ പേരില്‍ രണ്ട് സംസ്ഥാന സമ്മേളനങ്ങള്‍ ഒരേ സമയത്ത് നടക്കുകയാണ്. കേന്ദ്രകമ്മിറ്റിയുടെ നിലപാടിന് അനുകൂലമായി നിലപാടെടുക്കുന്ന വിഭാഗം തൃശൂരില്‍ സംസ്ഥാന സമ്മേളനം നടത്തുമ്പോള്‍ സംസ്ഥാന കമ്മിറ്റിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടയ്ക്കുകയാണ്.
സിപിഎമ്മിനോട് സ്വീകരിക്കേണ്ട നിലപാടാണ് പ്രധാനമായും പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പിലേക്ക് നയിച്ച ഭിന്നിപ്പുണ്ടാക്കിയത്. സിപിഎം പോലുള്ള പാര്‍ട്ടികളുമായി സഹകരണമാവാം എന്ന നിലപാടാണ് റെഡ്ഫ്ലാഗ് സംസ്ഥാന കമ്മിറ്റിയുടേത്. അതേ സമയം കേന്ദ്ര കമ്മിറ്റിയുടെ നിലപാടിനെതിരായാണ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമാണ് കെ. എന്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കേന്ദ്രകമ്മിറ്റി ഉന്നയിച്ചിരുന്നത്.












Click it and Unblock the Notifications